തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ശിശുക്ഷേമ സമിതി അധ്യക്ഷയുടെ വാദം തള്ളി കടയ്ക്കാവൂർ പൊലീസ്. സി ഡബ്ല്യു സി ജില്ലാ ചെയര്‍പേഴ്‌സണ്‍ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വിവരം നൽകിയ ആളുടെ പേര് എഫ് ഐ ആറിൽ ചേർക്കുന്നത് സ്വാഭാവിക നടപടിയാണ്. സംഭവത്തിൽ കുട്ടി കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ വൈദ്യ പരിശോധന ഫലം കൂടി പരിഗണിച്ചാണ് അമ്മയെ അറസ്റ്റ് ചെയ്‌തതെന്നും കടയ്ക്കാവൂർ പൊലീസ് വ്യക്തമാക്കി.
കടയ്ക്കാവൂർ സംഭവം; ശിശുക്ഷേമ സമിതി അധ്യക്ഷയുടെ വാദം തള്ളി പൊലീസ് - കടയ്ക്കാവൂർ പോക്സോ കേസ്
സി ഡബ്ല്യു സി അധ്യക്ഷ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ്
ശിശുക്ഷേമ സമിതി അധ്യക്ഷയുടെ വാദം തള്ളി കടയ്ക്കാവൂർ പൊലീസ്
കേസ് സി ഡബ്ല്യു സി പൊലീസിന് റഫർ ചെയ്തതല്ലെന്നും തന്‍റെ പേര് എഫ് ഐ ആറിൽ ചേർത്തത് തെറ്റായ നടപടി ആണെന്നുമായിരുന്നു ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍പേഴ്‌സണ്‍ അഡ്വ.എൻ.സുനന്ദയുടെ നിലപാട്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.
Last Updated : Jan 10, 2021, 1:50 PM IST