കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് ഒന്നര വയസുകാരനെ മാതൃസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു - Child thrown into well

Child thrown into well: ഇന്ന് രാവിലെ ഒന്നരവയസുകാരനെ മാതൃസഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.

കുട്ടിയെ കിണറ്റിലെറിഞ്ഞു  കിണറ്റിലെറിഞ്ഞ് കൊന്നു  Child thrown into well  baby death
One and Half year boy Killed by mother's Sister in Thriuvananthapuram

By ETV Bharat Kerala Team

Published : Jan 4, 2024, 3:20 PM IST

Updated : Jan 4, 2024, 8:06 PM IST

തിരുവനന്തപുരം :വിളപ്പില്‍ശാലയില്‍ ഒന്നര വയസുകാരനെ ബന്ധു കിണറ്റിലെറിഞ്ഞ് കൊന്നു (One and Half year boy Killed by mother's Sister in Thiruvananthapuram). കൊണ്ണിയൂര്‍ സ്വദേശി ശ്രീകണ്‌ഠന്‍റെ മകനാണ് മരിച്ചത്. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരി മഞ്ജുവാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ശ്രീകണ്‌ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടാവുകയും തുടര്‍ന്ന് ശ്രീകണ്‌ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയുമായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് പ്രതി കിണറ്റില്‍ എറിഞ്ഞത്.

Also read:പോത്തന്‍കോട് നവജാതശിശുവിന്‍റെ കൊലപാതകം: അമ്മ സുരിത റിമാന്‍ഡില്‍

സാമ്പത്തിക ഞെരുക്കം, കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി അമ്മ: പോത്തൻകോട് 36 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് മാതാവ് കൊലപ്പെടുത്തിയിരുന്നു. കുഞ്ഞിന്‍റെ അമ്മയായ സുരിതയാണ് കേസിലെ പ്രതി (Newborn baby murder Thiruvananthapuram). പൊലീസിന്‍റെ ചോദ്യം ചെയ്യലിനൊടുവിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് സുരിത പൊലീസിന് മൊഴി നൽകിയിരുന്നു.

കുട്ടിക്ക് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്നും ജനിച്ചപ്പോൾ മുതല്‍ ഭാരക്കുറവും ഉണ്ടായിരുന്നുവെന്നും നിലവിലെ സാഹചര്യത്തിൽ രോഗ ബാധിതയായ കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നും സുരിത കുറ്റസമ്മതം നടത്തിയിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2ല്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു (Pothencode new born baby murder mother remanded ).

സാമ്പത്തിക ഞെരുക്കം കാരണം കുഞ്ഞിന്‍റെ നൂല്‌ക്കെട്ട് നടത്തിയിരുന്നില്ല. ഡിസംബര്‍ 26ന് രാത്രിയോടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് പണിമൂലയിലുള്ള ഭര്‍ത്താവായ സജിയെ വിവരം അറിയിച്ചു. തുടർന്ന് സജി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയെ പുതച്ചിരുന്ന ടവ്വൽ കിണറിന് പരിസരത്ത് നിന്ന് കണ്ടെടുത്തു. പിന്നാലെ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി തെരച്ചില്‍ നടത്തിയതോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Last Updated : Jan 4, 2024, 8:06 PM IST

ABOUT THE AUTHOR

...view details