തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പൊലീസിന്‍റെ വാഹനം. ഡിജിപിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത കെ.എല്‍.01.സി.എല്‍. 9663 എന്ന നമ്പറിലുള്ള ജീപ്പ് കോംപസ് എന്ന ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. 15 ലക്ഷത്തിലധികം വില വരുന്ന ഈ ആഡംബര വാഹനം 2019 ഓഗസ്റ്റിലാണ് പൊലീസ് വാങ്ങിയിരിക്കുന്നത്. സാധാരണ നിലയില്‍ വിനോദസഞ്ചാര വകുപ്പാണ് ചീഫ് സെക്രട്ടറിക്ക് ആവശ്യമായ വാഹനം വാങ്ങാറുള്ളത്.
ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ ആഡംബര വാഹനം - dgp
ഡിജിപിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത കെ.എല്‍.01.സി.എല്‍. 9663 എന്ന നമ്പറിലുള്ള ജീപ്പ് കോംപസ് എന്ന ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്.
പൊലീസിന്‍റെ വാഹനം ഉപയോഗിക്കുന്ന പതിവ് ചീഫ് സെക്രട്ടറിക്കില്ല. എന്നാല്‍ ഇവയെല്ലാം മറികടന്നാണ് ഈ ആഡംബര വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. പൊലീസിന്‍റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം ചീഫ് സെക്രട്ടറിക്ക് ഉപയോഗിക്കാനായി കൈമാറിയതിന്‍റെ കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല. പൊലീസിന്‍റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ശരിയല്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതേ മോഡലിലുള്ള ആഡംബര വാഹനം തന്നെയാണ് ഡിജിപിയും ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. പുറത്തു വന്ന സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിന്‍റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള വാഹനങ്ങള്‍ വാങ്ങാനുള്ള ഫണ്ട് വകമാറ്റി ഉദ്യോഗസ്ഥര്‍ക്കുള്ള ആഡംബരവാഹനങ്ങള്‍ വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നതും പൊലീസിന്‍റെ വാഹനമാണെന്ന വിവരം പുറത്തുവരുന്നത്. വിനോദ സഞ്ചാര വകുപ്പിനെ മറികടന്ന് ചീഫ് സെക്രട്ടറി പൊലീസിന്‍റെ വാഹനം ഉപയോഗിക്കുന്നതിന്‍റെ കാരണം ഔദ്യോഗികമായി പുറത്തുവരേണ്ടതുണ്ട്.