തിരുവനന്തപുരം: റിട്ടയർമെന്‍റ് എന്നത് ജീവിതത്തിന്‍റെ പുതിയ ഇന്നിങ്സാണെന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ്. ഇത് ഒരു അവസരമായി കാണുന്നു, ഇനിയും പല കാര്യങ്ങളും ചെയ്യാനുണ്ട്. ചീഫ് സെക്രട്ടറി എന്ന നിലയിൽ കഴിവിന് അനുസരിച്ച് ജോലി ചെയ്യാനും നാടിന് പരമാവധി സംഭാവനകൾ നൽകാനും കഴിഞ്ഞു.
റിട്ടയര്‍മെന്‍റ് എന്നത് ജീവിതത്തിന്‍റെ പുതിയ ഇന്നിങ്‌സെന്ന് ടോം ജോസ് - ടോം ജോസ് വിരമിക്കല്‍
ചീഫ് സെക്രട്ടറി എന്ന നിലയിൽ കഴിവിന് അനുസരിച്ച് ജോലി ചെയ്യാനും നാടിന് പരമാവധി സംഭാവനകൾ നൽകാനും കഴിഞ്ഞുവെന്നും ടോം ജോസ്
റിട്ടയര്‍മെന്‍റ് ജീവിതത്തിന്‍റെ ഇന്നിങ്സാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്
എന്നാൽ ചില സങ്കടങ്ങൾ ഇല്ലാതില്ല. മാലിന്യ സംസ്കരണത്തിൽ കേരളത്തെ സിംഗപ്പൂരിന് സമാനമാക്കുമെന്ന് പറഞ്ഞിരുന്നു.അത് പൂർണമായും നടപ്പാക്കാനായില്ലെന്നും എന്നാൽ അത് തുടങ്ങിവെക്കാനും ജനങ്ങൾക്ക് ഇടയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനും കഴിഞ്ഞുവെന്നും ടോം ജോസ് പറഞ്ഞു.
സർക്കാർ സംഘടിപ്പിച്ച യാത്രയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 36 വർഷത്തെ സർവീസിന് ശേഷമാണ് ടോം ജോസ് സർവീസിൽ നിന്നും വിരമിച്ചത്. 23 മാസങ്ങളാണ് ചീഫ് സെക്രട്ടറിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചത്.
Last Updated : Sep 21, 2022, 10:42 AM IST