തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സംഭവത്തില്‍ കേരള ഗവര്‍ണറെ മന:പൂര്‍വം അവഗണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് ഇതു സംബന്ധിച്ച വിശദീകരണം നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്ന് ചീഫ് സെക്രട്ടറി കേരള ഗവര്‍ണറെ അറിയിച്ചു.
സുപ്രീംകോടതിയിൽ പോയത് വ്യക്തത വരുത്താൻ; ഗവർണർക്ക് ചീഫ് സെക്രട്ടറിയുടെ വിശദീകരണം
നിയമത്തില്‍ വ്യക്തത വരുത്താനാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍പും ഇത്തരം സന്ദര്‍ഭങ്ങളുണ്ടായപ്പോള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ കേരള ഗവര്‍ണറെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നും ടോം ജോസ് ഗവർണറെ അറിയിച്ചു.
നിയമത്തില്‍ ചില അവ്യക്തതകളുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍പും ഇത്തരം സന്ദര്‍ഭങ്ങളുണ്ടായപ്പോള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ കേരള ഗവര്‍ണറെ മുന്‍കൂട്ടി അറിയിച്ചിട്ടില്ല. കേരള ഗര്‍ണറെ അവഗണിച്ച് മുന്നോട്ടു പോകാന്‍ ഉദ്ദേശമില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. വാക്കാലാണ് വിശദീകരണം നല്‍കിയത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കേരള ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. അതേസമയം ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ കേരള ഗവര്‍ണര്‍ തൃപ്തനാണെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.