തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് സമവായചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. ചര്‍ച്ച നടത്തുന്നതിനായി ചീഫ് സെക്രട്ടറിയെയും ലോ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്താനാണ് തീരുമാനം.
ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്കം; സമവായചര്‍ച്ച തുടരും, ചര്‍ച്ച നടത്തുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി - JACOBITE ORTHODOX CONFLICT
ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്താനാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യോഗത്തിലെ തീരുമാനം.
ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്കം; സമവായചര്‍ച്ച തുടരും, ചര്‍ച്ച നടത്തുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
ഇന്ന്(21.09.2022) ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാപ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരുന്നു. ഈ യോഗത്തിലാണ് സമവായചര്‍ച്ച തുടരാന്‍ തീരുമാനമായത്. പുതിയ കേസുകള്‍ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരു സഭകളും അംഗീകരിച്ചു.
അടുത്ത ദിവസം ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോൾ സമവായചര്‍ച്ച നടക്കുന്ന കാര്യം സര്‍ക്കാരും സഭകളും കോടതിയില്‍ അറിയിക്കാനും ഇന്നത്തെ ചര്‍ച്ചയില്‍ ധാരണയായി.