തിരുവനന്തപുരം: നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും (Chief minister's Nava Kerala Sadas program) മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ആഡംബര ബെന്‍സ് 'കാരവന്‍ ' ഒരുക്കുന്നത് സര്‍ക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. (Ramesh Chennithala on chief ministers travel in luxury benz caravan) കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ധൂർത്ത്.
കോടികള്‍ മുടക്കി ഹെലികോപ്റ്ററില്‍ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാന്‍ ആഡംബര ബെന്‍സ് കാരവനില്‍ എത്തുന്നതില്‍ അത്ഭുതമില്ല(Benz caravan for Nava Kerala Sadas). പിണറായി വിജയനെപ്പോലെ ഒരു ഏകാധിപതിക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. പെന്‍ഷന്‍ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഓരോ ദിവസവും ജനം പൊറുതിമുട്ടുമ്പോള്‍ കേരളം കാണാന്‍ സുഖവാസയാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.