സർക്കാരിന്‍റെ ജനപിന്തുണ വർദ്ധിച്ചു; ജാതി സംഘടനകൾക്ക് കേരളത്തില്‍ വേരോട്ടമില്ലെന്നും മുഖ്യമന്ത്രി - കേരള ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയൻ
91 എം.എല്‍.എമാര്‍ ഉണ്ടായിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ 93 അംഗങ്ങളുടെ പിന്തുണയായെന്നും മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനപിന്തുണ വര്‍ധിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നും പിണറായി.
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ആരുടേയും മുണ്ടിന്‍റെ കോന്തലയ്ക്ക് കെട്ടിയിട്ടവരല്ലെന്ന് സാമുദായിക സംഘടനകള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി മത സങ്കുചിത ശക്തികള്‍ക്ക് കേരളത്തിലെ മണ്ണില്‍ വേരോട്ടമില്ലെന്നും വര്‍ഗ്ഗീയ വിഷ വിത്ത് ഈ മണ്ണില്‍ വിളയില്ലെന്നും ഈ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.