ചൈനയിലെ മലയാളികളുടെ സ്ഥിതി ആശങ്കയില്‍; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് നല്‍കി - letter to chief minister
നടപടി സ്വീകരിച്ചാൽ മെഡിക്കൽ സംഘത്തെ അയക്കാൻ സംസ്ഥാനം തയാറാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലുള്ള മലയാളികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളെയും മറ്റുള്ളവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം. വൈറസ് പടരുന്ന വുഹാനിലെ സ്ഥിതി അപകടകരമായ അവസ്ഥയിലാണ്. വുഹാനിലേക്ക് പ്രത്യേക വിമാനമയച്ച് ഇന്ത്യാക്കാരെ നാട്ടിലേക്ക് എത്തിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു. അത്തരമൊരു നീക്കം നടത്തിയാൽ മെഡിക്കൽ സംഘത്തെ അയക്കാൻ സംസ്ഥാനം തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ കരുതലോടെയുള്ള നടപടി സ്വീകരിക്കാൻ ചൈനയിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.