തിരുവനന്തപുരം:പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. റിസര്‍വോയറിന്‍റെ ഷട്ടറുകൾ തുറക്കുന്നത് ജനങ്ങളെ മുൻകൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കർശന നിർദേശം ഉദ്യോഗസ്ഥർക്ക് നൽകണം. നദീ തീരവാസികളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
പറമ്പിക്കുളം റിസർവോയര്‍ ഷട്ടര്‍ തുറക്കുമ്പോള്‍ മുന്‍കരുതല്‍ വേണം: എം.കെ സ്റ്റാലിന് കത്തയച്ച് പിണറായി വിജയൻ
പറമ്പിക്കുളം റിസര്‍വോയറില്‍ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളം ഒഴുക്കി വിടാന്‍ സാധ്യയുള്ളതിനാല്‍ വിഷയത്തില്‍ മുന്‍ കരുതല്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് എം.കെ സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്
എം.കെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി
പാലക്കാട് ജില്ലയുടെ ഉയർന്ന പ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴ കാരണം റിസർവോയറിൽ ജലനിരപ്പുയരുന്നതിനാൽ ജൂലൈ 18 മുതൽ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
also read:മുല്ലപ്പെരിയാറില്‍ പുതിയ ഡാം; പ്രാഥമിക നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി