തിരുവനന്തപുരം: ശബരിമല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഒഴിവാക്കി സര്‍ക്കാരിന്‍റെ ഭരണ നേട്ടം മാത്രം പറഞ്ഞ് വട്ടിയൂര്‍ക്കാവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം. വെപ്രാളം കൊണ്ട് വല്ലാതെ കൈകാലിട്ടടിക്കുന്ന പ്രതിപക്ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണനേട്ടം മാത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം - pinarai vijayan latest news
വെപ്രാളം കൊണ്ട് വല്ലാതെ കൈകാലിട്ടടിക്കുന്ന പ്രതിപക്ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ
വട്ടിയൂര്‍ക്കാവില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനിറങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് മുനം പാലിച്ച മുഖ്യമന്ത്രി രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കിയാണ് പ്രസംഗം പൂർത്തിയാക്കിയത്. സമീപകാലത്തുണ്ടായ പ്രളയത്തിലുള്‍പ്പെടെ 'ഒരു പ്രശാന്ത ടച്ച്' പ്രകടമാക്കാൻ വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായെന്നും പിണറായി വിജയൻ വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസത്തില്‍ പ്രശാന്ത് തന്‍റെ നേതൃപാടവമാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Oct 14, 2019, 5:15 PM IST