തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗിക്കുന്നത് കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജില്ല കലക്‌ടര്‍മാരും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലും ആള്‍കൂട്ടങ്ങളിലും മാസ്‌ക് ധരിക്കണമെന്നും രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
60 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. 2018ലെ പ്രളയത്തില്‍ ആലപ്പുഴയിലെ ചേര്‍ത്തല താലൂക്കില്‍ വീട് നഷ്ടപ്പെട്ട 925 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തരമായി വീട് നിര്‍മാണത്തിനുള്ള തുക അനുവദിക്കും. നടപടി ക്രമങ്ങളിലുണ്ടായ കാലതാമസമാണ് തുക നല്‍കുന്നത് വൈകാന്‍ കാരണമായത്.