പൊലീസുകാര്‍ക്ക് പൊതുജനസേവകരാണെന്ന ധാരണയുണ്ടാകണമെന്ന് മുഖ്യമന്ത്രി - തൃശൂര്‍ പൊലീസ് അക്കാഡമി
നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പ് വരുത്താനുള്ള ചുമതലയും പൊലീസിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസുകാര്‍ക്ക് പൊതുജനസേവകരാണെന്ന ധാരണയുണ്ടാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 2279 പൊലീസ് കേഡറ്റുകള്‍ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി. പൊതുജനസേവകരാണെന്ന ധാരണ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമുണ്ടാകണമെന്ന് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാൽ നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പ് വരുത്താനുള്ള ചുമതലയും പൊലീസിനുണ്ട്. അതിൽ ഒരു വിട്ടുവീഴ്‌ചയും പാടില്ല. സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്.
Last Updated : Oct 16, 2020, 3:48 PM IST