തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണനെ സന്ദര്‍ശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് വരെ മുഖ്യമന്ത്രി ചെന്നൈയില്‍ തുടരും. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പമുണ്ട്.
കോടിയേരി ബാലകൃഷ്‌ണനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ - മുഖ്യമന്ത്രി പിണറായി ചെന്നൈയിൽ
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ
![കോടിയേരി ബാലകൃഷ്‌ണനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്‌ണന്‍ ആരോഗ്യാവസ്ഥ Chief Minister Pinarayi vijayan to Chennai CM Pinarayi vijayan to visit Kodiyeri Kodiyeri Balakrishnan in chennai apollo hospital മുഖ്യമന്ത്രി പിണറായി ചെന്നൈയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16322747-thumbnail-3x2-.jpg)
രണ്ടുദിവസങ്ങളായി പിണറായി വിജയനെ കാണണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നുരാവിലെ മുഖ്യമന്ത്രി എത്തിയത്. രാവിലെ ഒമ്പതരയോടെ മുഖ്യമന്ത്രിയും ഭാര്യ കമലയും അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തി.
വിദഗ്‌ധ ഡോക്‌ര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് കോടിയേരിയെ ചികിത്സിക്കുന്നത്. വെള്ളിയാഴ്‌ച രാവിലെയാണ് മുഖ്യമന്ത്രി ചെന്നൈയിലേക്ക് തിരിച്ചത്. രോഗബാധിതനായ കോടിയേരിയെ വിദഗ്‌ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29നാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയുക്ത സ്‌പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രി എം.ബി രാജേഷും കഴിഞ്ഞ ദിവസം അദ്ദേഹത്തെ കണ്ടിരുന്നു.