കേരളം

kerala

ETV Bharat / state

യുഎപിഎയോട് യോജിപ്പില്ല; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി - യുഎപിഎ കേസ്

യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കും. പൊലീസ് ചാർജ് ചെയ്തയുടൻ യുഎപിഎ പ്രാബല്യത്തിത്തിൽ വരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രി

By

Published : Nov 3, 2019, 10:27 PM IST

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത് സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ചാർജ് ചെയ്‌തയുടനെ യുഎപിഎ പ്രാബല്യത്തിത്തിൽ വരില്ല. അതിന് സർക്കാരിന്‍റെയും യുഎപിഎ കമ്മീഷന്‍റെയും പരിശോധന വേണം. സർക്കാരിനോ ഇടതു മുന്നണിക്കോ യുഎപിഎയോട് യോജിപ്പില്ലെന്നും അതിനെ എതിർക്കുകയാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്‍റിൽ യുഎപിഎയെ അനുകൂലിച്ച കോൺഗ്രസിന് അതിനെക്കുറിച്ച് പറയാൻ എന്താവകാശമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ABOUT THE AUTHOR

...view details