തിരുവനന്തപുരം:കെ റെയിലില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദം അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയൂ. പദ്ധതിക്ക് കേന്ദ്രാനുമതി പ്രധാനമാണെന്നും വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയില്‍ സംഘടിപ്പിച്ച നവകേരള വികസന ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്യവെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്രം നേരത്തെ അനുകൂലായിരുന്നെങ്കിലും ഇപ്പോള്‍ ശങ്കിച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ഇപ്പോഴത്തെ സമരം വികസനം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വിളപ്പില്‍ശാലയില്‍ നടന്ന ചടങ്ങിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.