കേരളം

kerala

ETV Bharat / state

പ്രകടനപത്രികയോട് സർക്കാർ നീതി പുലർത്തി: മുഖ്യമന്ത്രി - Chief Minister Pinarayi Vijayan meeting with entrepreneurs

വ്യവസായികളുടെ സംഘടനാ പ്രതിനിധികളോടും സംരംഭകരോടും സംസാരിക്കുകയായിരുന്നു പിണറായി വിജയൻ

പ്രകടനപത്രികയോട് സർക്കാർ നീതി പുലർത്തി  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രാദേശിക വാർത്ത  പ്രകടനപത്രിക  Chief Minister Pinarayi Vijayan  Pinarayi Vijayan  regional news  Chief Minister Pinarayi Vijayan meeting with entrepreneurs  Pinarayi Vijayan meeting with entrepreneurs
പ്രകടനപത്രികയോട് സർക്കാർ നീതി പുലർത്തി: മുഖ്യമന്ത്രി

By

Published : Feb 4, 2021, 1:20 PM IST

Updated : Feb 4, 2021, 7:46 PM IST

തിരുവനന്തപുരം:പ്രകടനപത്രികയോട് സർക്കാർ നീതി പുലർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാനുള്ളതല്ലെന്നും തെരഞ്ഞെടുപ്പു പ്രചരണത്തിനുള്ളവ മാത്രമാണെന്നുമുള്ള നിലപാടല്ല സർക്കാരിൻ്റേതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വ്യവസായികളുടെ സംഘടനാ പ്രതിനിധികളോടും സംരംഭകരോടും ആശയങ്ങൾ തേടുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രകടനപത്രികയോട് സർക്കാർ നീതി പുലർത്തി: മുഖ്യമന്ത്രി

2016 മുതൽ അവ നടപ്പാക്കി പ്രോഗസ് റിപ്പോർട്ടും പുറത്തിറക്കി. സംസ്ഥാനം നേരിട്ട പ്രതിസന്ധികൾക്കിടയിലുംവാഗ്‌ദാനം ചെയ്‌ത 600ൽ 30 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. അവ നടപ്പാക്കാൻ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ അമ്പതോളം പ്രതിനിധികളാണ് നേരിട്ട് പങ്കെടുക്കുന്നത്. പ്രവാസി സംരംഭകർ അടക്കമുള്ളവർ യോഗത്തിൽ ഓൺലൈനായി അഭിപ്രായങ്ങൾ അറിയിച്ചു. വ്യവസായ വികസന കോർപ്പറേഷൻ്റെ ഇൻവെസ്റ്റ്‌മെന്‍റ് ഫെസിലിറ്റേഷൻ സെൽ യോഗത്തിൽ ഉദ്ഘാടനം ചെയ്തു. തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയുടെ പ്രഖ്യാപനവും യോഗത്തിൽ നടന്നു.

Last Updated : Feb 4, 2021, 7:46 PM IST

ABOUT THE AUTHOR

...view details