തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ഹൈക്കോടതി വിധി, ആരോപണങ്ങളുടെ ധൂമപടലമുയര്‍ത്തിയവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയില്‍ നിരാശയോ ആഹങ്കാരമോ അമിതാവേശമോ ഇല്ല. അതുണ്ടായത് മറ്റു പലതും ആഗ്രഹിച്ചിരുന്ന ഒരേ തൂവല്‍ പക്ഷികള്‍ക്കാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. ഇക്കാര്യം കോണ്‍ഗ്രസും ബി.ജെ.പിയും മനസിലാക്കിയാല്‍ നന്ന്. മുടക്കാനാഗ്രഹിച്ചവര്‍ക്ക് നല്ല സംതൃപ്തിയാണുണ്ടായത്. കോടതിയുടേത് ദുഷ്ടപ്രചാരണങ്ങള്‍ക്കെതിരായ വിധിയാണ്. അത്തരം ആളുകള്‍ക്ക് വിധി വലിയ നിരാശയാണുണ്ടാക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയിലെ ഹൈക്കോടതി വിധി ആരോപണങ്ങൾക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി - LDF
വിധിയില്‍ നിരാശയോ ആഹങ്കാരമോ അമിതാവേശമോ ഇല്ല. അതുണ്ടായത് മറ്റു പലതും ആഗ്രഹിച്ചിരുന്ന ഒരേ തൂവല്‍ പക്ഷികള്‍ക്കാണ്
ലൈഫ് ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് കിടപ്പാടമുണ്ടാക്കാനുള്ള പദ്ധതിയിയാണ്. വീടില്ലാത്തവര്‍ക്ക് ജീവിതം നല്‍കാനുള്ള അവസരമാണിത്. അതിനെ ആരും തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കരുത്. ഒരു വീട് സ്വന്തമായി ഉണ്ടാക്കാന്‍ ശേഷിയില്ലാത്തവര്‍ക്കേ ഇതിന്‍റെ പ്രാധാന്യം മനസിലാകൂ. അത്തരക്കാര്‍ക്ക് വീടു ലഭിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റാര്‍ക്കും മനസിലാകില്ല. 1983 മുതല്‍ 87 വരെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പി.കെ.വേലായുധന്‍റെ ഭാര്യ അദ്ദേഹത്തിന്‍റെ മരണ ശേഷം കഷ്ടപ്പാടുകാരണം ഒരു വീടിനായി മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും പരിഗണിച്ചില്ല. അവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ ഇപ്പോള്‍ ഈ സര്‍ക്കാര്‍ വീടു നല്‍കിയതു മാത്രം മതി ഈ പദ്ധതിയുടെ മനുഷ്യ സ്‌നേഹപരമായ വശം മനസിലാക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.