തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും എതിരെ തുറന്നടിച്ച് മുഖ്യമന്ത്രി. ജനങ്ങള്‍ തള്ളിക്കളഞ്ഞ വിഷയങ്ങളില്‍ ഇ.ഡിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ഏജന്‍സികള്‍ അപമാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി, ഇത് കേരളമാണ് വിരട്ടല്‍ വേണ്ടെന്ന് പിണറായി വിജയന്‍ - തിരുവനന്തപുരം
എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ഉപയോഗിച്ച് കേരളത്തെ തകര്‍ക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.നിര്‍മല സീതാരാമന്‍റെ ഇംഗിതത്തിന് ഏജന്‍സികള്‍ വഴങ്ങുന്നു. തെറ്റായ ആരോപണങ്ങളുമായി വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
കിഫ്ബി ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിക്കുന്ന നിലവരെയുണ്ടായി. കിഫ്ബി മസാല ബോണ്ട് ഇറക്കിയത് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തവാദിത്തം നിറവേറ്റുമ്പോള്‍ തടസം നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫും ബിജെപിയും ഒരേ വികാരത്തോടെ സര്‍ക്കാരിനെ ആക്രമിച്ചു. കിഫ്ബി കേരളത്തെ മുന്നോട്ട് നയിക്കുകയാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ഉപയോഗിച്ച് കേരളത്തെ തകര്‍ക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിര്‍മല സീതാരാമന്‍റെ ഇംഗിതത്തിന് ഏജന്‍സികള്‍ വഴങ്ങുന്നു. തെറ്റായ ആരോപണങ്ങളുമായി വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇത് കേരളമാണ് വിരട്ടല്‍ വേണ്ടെന്നും പിണറായി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.