കേരളം

kerala

By

Published : Oct 27, 2021, 1:21 PM IST

ETV Bharat / state

പ്രവാസി പുനരധിവാസത്തിന് 2,000 കോടി രൂപയുടെ പാക്കേജ്: മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021 ഒക്ടോബര്‍ 26 വരെ 17,51,852 പ്രവാസിമലയാളികളാണ് കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ പ്രകാരം തിരികെ എത്തിയത്.

Chief Minister Pinaray Vijayan  Chief Minister Pinaray Vijayan news  NRI rehabilitation package news  NRI rehabilitation package  NRI rehabilitation news  പ്രവാസി പുനരധിവാസം  പ്രവാസി പുനരധിവാസം വാര്‍ത്ത  പ്രവാസി പുനരധിവാസ പാക്കേജ്  പ്രവാസി പുനരധിവാസ പാക്കേജ് വാര്‍ത്ത  മുഖ്യമന്ത്രിയുടെ പ്രവാസി പുനരധിവാസ പാക്കേജ് വാര്‍ത്ത
പ്രവാസി പുനരധിവാസത്തിന് 2,000 കോടി രൂപയുടെ പാക്കേജ് ; മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രവാസികളുടെ പുനരധിവാസത്തിന് 2,000 കോടി രൂപയുടെ വിശദമായ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021 ഒക്ടോബര്‍ 26 വരെ 17,51,852 പ്രവാസിമലയാളികളാണ് കൊവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ പ്രകാരം തിരികെ എത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ലഭ്യമാക്കുന്ന വിവരങ്ങള്‍ പ്രകാരം മെയ് 2020 മുതല്‍ ഒക്ടോബര്‍ 2021 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകള്‍ വഴി 39,55,230 പേര്‍ വിദേശങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

തിരിച്ചുപോകാന്‍ ആഗ്രഹിച്ചവരില്‍ ഭൂരിഭാഗം പേരും തിരിച്ചുപോയിട്ടുണ്ട് എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തി തിരികെപോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5,000 രൂപ വീതം അടിയന്തര ധനസഹായം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് 1,33,800 പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. കൊാവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000 രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്.

തിരിച്ചെത്തിയ പ്രവാസികളില്‍ 12.67 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്ന് കണക്ക്

ഇത് നാളിതുവരെയായി 181 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് കൊവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാര്‍ ധനസഹായമായി 1,000 രൂപ വീതം 18,278 പേര്‍ക്ക് അനുവദിച്ചു. തിരിച്ചെത്തിയ പ്രവാസികളില്‍ 12.67 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് കൊവിഡ് പോര്‍ട്ടലിലെ ഇന്നലെ വരെയുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രവാസി പുനരധിവാസത്തിനായുള്ള പദ്ധതികള്‍

ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും 2021 - 22 ലെ ബഡ്ജറ്റില്‍ 50 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപ പലിശരഹിത സംരംഭകത്വവായ്പ നല്‍കി സാമ്പത്തിക സ്വാശ്രയത്വം നല്‍കുന്ന 'പ്രവാസി ഭദ്രത-പേള്‍', സഹകരണ സ്ഥാപനങ്ങള്‍ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവ മുഖേന അഞ്ച് ലക്ഷം രൂപവരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്ന 'പ്രവാസി ഭദ്രത-മൈക്രോ', സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി 25 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന 'പ്രവാസി ഭദ്രത-മെഗാ' എന്നിങ്ങനെ തൊഴില്‍ സംരംഭകത്വ പദ്ധതികള്‍ 'പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി'യില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Also Read:അമരീന്ദർ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; പേരും ചിഹ്നവും ഉടന്‍ പുറത്തുവിടും

മടങ്ങിവന്ന പ്രവാസികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അവ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും നോര്‍ക്കയുടെ ഇ-മെയിലില്‍ അയക്കുവാന്‍ പത്രമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഇപ്രകാരം ലഭ്യമായ അപേക്ഷകള്‍ യഥാസമയം ബന്ധപ്പെട്ട എംബസികളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details