കേരളം

kerala

ETV Bharat / state

ശബരിലയില്‍ നിലപാട് ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ - ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്

ശബരിമല എടുത്താല്‍ നല്ലോണം വോട്ട് കിട്ടുമെന്നാണ് യുഡിഎഫ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Chief minister Pinarai Vijayan  Pinarai Vijayan on Sabarimala  ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്  മുഖ്യമന്ത്രി പിണറായി വിജയൻ
ശബരിലയില്‍ നിലപാട് ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി

By

Published : Feb 5, 2021, 8:31 PM IST

Updated : Feb 5, 2021, 8:44 PM IST

തിരുവനന്തപുരം: ശബരിമലയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി വന്ന് കഴിഞ്ഞാല്‍ നമ്മെ ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കില്‍ മാത്രമേ നിലപാട് എടുക്കുകയുള്ളു. ശബരിമല എടുത്താല്‍ നല്ലോണം വോട്ട് കിട്ടുമെന്നാണ് യുഡിഎഫ് കരുതുന്നത്. പ്രശ്‌നം ഇല്ലാത്തിടത്ത് പ്രശ്‌നം ഉണ്ടെന്ന് പ്രചരിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്.

ശബരിലയില്‍ നിലപാട് ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണമാക്കിയെങ്കിലും ഒന്നും ഉണ്ടായില്ല. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാക്കാന്‍ കഴിയുമോ എന്ന് നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് വര്‍ഗീയതയുമായി സമരസപ്പെട്ടു കഴിഞ്ഞു. നാല് വോട്ടിനും ചില്ലറ വോട്ടിനും വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുയാണ്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നുള്ളവര്‍ക്ക് ഒപ്പമാണ് എല്‍ഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Feb 5, 2021, 8:44 PM IST

ABOUT THE AUTHOR

...view details