കേരളം

kerala

ETV Bharat / state

നിയമം വിട്ടും സഹായിച്ചു, എന്നിട്ടും ചിലര്‍ ശവമഞ്ചം ചുമക്കുന്നു; മുഖ്യമന്ത്രി - നിയമം വിട്ടും സഹായിച്ചുവെന്ന് മുഖ്യമന്ത്രി

ഒരു വിഭാഗം മാധ്യമങ്ങൾ വസ്തുതകൾ മറച്ചു വച്ച് പ്രവര്‍ത്തിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു

Chief minister Pinarai Vijayan  മുഖ്യമന്ത്രി പിണറായി വിജയൻ  നിയമം വിട്ടും സഹായിച്ചുവെന്ന് മുഖ്യമന്ത്രി  CM said that he helped beyond the law
നിയമം വിട്ടും സഹായിച്ചു, എന്നിട്ടും ചിലര്‍ ശവഞ്ചം ചുമക്കുന്നു; മുഖ്യമന്ത്രി

By

Published : Feb 28, 2021, 7:36 PM IST

Updated : Feb 28, 2021, 8:51 PM IST

തിരുവനന്തപുരം: സമരം ചെയ്യുന്ന സിവില്‍ പൊലീസ് ഉദ്യേഗാര്‍ഥികളെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്ഐ യുവ മഹാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒഴിവ് റിപ്പോർട്ട് ചെയ്യാനേ സർക്കാരിന് കഴിയുകയുള്ളൂ. ഇതിനപ്പുറം ഒന്നും ചെയ്യാൻ പാടില്ല. എന്നിട്ടും സമരക്കാര്‍ക്ക് വേണ്ടി ചെയ്യാൻ പാടില്ലാത്തത് സർക്കാർ ചെയ്തു.

2021 ഡിസംബര്‍ വരെ വരാനുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് അതിൽ നിയമനം നടത്തി. എന്നിട്ടും അതിന്‍റെ പേരിൽ ശവമഞ്ചം ചുമക്കുകയും ചില ഉരുളലുകൾ ഉണ്ടാകുകയും ചെയ്തു. ഒരു വിഭാഗം മാധ്യമങ്ങൾ വസ്തുതകൾ മറച്ചു വച്ച് പ്രവര്‍ത്തിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Last Updated : Feb 28, 2021, 8:51 PM IST

ABOUT THE AUTHOR

...view details