തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയോട് ഡോക്‌ടര്‍മാര്‍ വിശ്രമം വേണമെന്ന് നിര്‍ദേശിച്ചിരുന്നു.
അദ്ദേഹത്തിന് ശബ്‌ദത്തിനടക്കം പ്രശ്‌നമുണ്ടെന്ന് ചീഫ്‌സെക്രട്ടറി അറിയിച്ചു. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനാണ് ലോക കേരള സഭയുടെ മൂന്നാമത് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മുഖ്യമന്ത്രിയെ അധ്യക്ഷനായാണ് നിശ്ചയിച്ചിരുന്നത്.