കേരളം

kerala

ETV Bharat / state

കർണാടക സർക്കാരിന്‍റെ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു - Karnataka government

അതിർത്തികളിൽ ആളുകളെയും വാഹനങ്ങളെയും തടയുന്ന കർണാടക സർക്കാരിന്‍റെ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്.

മുഖ്യമന്ത്രി  മുഖ്യമന്ത്രി കത്ത്  അതിർത്തിയിൽ നിയന്ത്രണം  കർണാടക സർക്കാരിന്‍റെ നടപടി  Chief Minister letter to Prime Minister  Chief Minister letter  Karnataka government  Prime Minister
കർണാടക സർക്കാരിന്‍റെ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചു

By

Published : Feb 23, 2021, 4:57 PM IST

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തികളിൽ ആളുകളെയും വാഹനങ്ങളെയും തടയുന്ന കർണാടക സർക്കാരിന്‍റെ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കർണാടക സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പോലും തടയുന്ന സ്ഥിതിയാണ് നിലവിൽ. അന്തർ സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തിന് വിരുദ്ധമാണ് കർണാടകയുടെ നടപടി എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്ക് അയച്ച കത്തിൽ പറയുന്നു.

ABOUT THE AUTHOR

...view details