തിരുവനന്തപുരം:ലൈഫ് മിഷൻ പദ്ധതി അഴിമതിയിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയതിനാലാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ഭയക്കുന്നു. പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഫോൺ വിവരങ്ങൾ ചോർത്തുകയാണ്. ഇങ്ങനെ കിട്ടിയ വിവരങ്ങൾ അനുസരിച്ചാണ് ഒരു മുഴം മുമ്പേ ലൈഫ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ലൈഫ് മിഷൻ അഴിമതി; മുഖ്യമന്ത്രി സിബിഐ അന്വേഷണം ഭയക്കുന്നതായി കെ. സുരേന്ദ്രൻ - മുഖ്യമന്ത്രി സിബിഐ അന്വേഷണം ഭയക്കുന്നു
മഹിള മോർച്ച സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉന്തിലും തള്ളിലും പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു
ലൈഫ് മിഷൻ
മഹിള മോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, മഹിള മോർച്ച സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉന്തിലും തള്ളിലും പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു.