തിരുവനന്തപുരം:പക്ഷിപ്പനി ഭീതിയിൽ സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുറയുന്നു. തിരുവനന്തപുരത്ത് കിലോയ്ക്ക് 60 രൂപയിൽ താഴെയാണ് കോഴിയിറച്ചി വില.സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞത്. രണ്ട് ദിവസത്തിനുള്ളിൽ 25 ഓളം രൂപയാണ് കുറഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു. ആവശ്യക്കാരും കുറഞ്ഞു.
സംസ്ഥാനത്ത് കോഴി വില കുറയുന്നു - കോഴി ഇറച്ചി വില
ഹോട്ടലുകൾ ഉൾപ്പടെ സ്ഥിരമായി കോഴി ഇറച്ചി വാങ്ങിയിരുന്നവർ അത് നിർത്തുകയോ അളവ് കുറയ്ക്കുകയോ ചെയ്തു. ഇങ്ങനെ പോയാൽ ഇനിയും വില കുറയുെമന്നും വ്യാപാരികൾ പറയുന്നു.
സംസ്ഥാനത്ത് കോഴി വില കുറയുന്നു
ഹോട്ടലുകൾ ഉൾപ്പടെ സ്ഥിരമായി കോഴി ഇറച്ചി വാങ്ങിയിരുന്നവർ അത് നിർത്തുകയോ അളവ് കുറയ്ക്കുകയോ ചെയ്തു. ഇങ്ങനെ പോയാൽ ഇനിയും വില കുറയുെമന്നും വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും ഫാമുകളിൽ പക്ഷിപ്പനി മൂലം കോഴികൾ ചത്തത്. മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും പക്ഷികൾ കൂട്ടത്തോടെ ചത്തിരുന്നു.
Last Updated : Mar 12, 2020, 5:21 PM IST