തിരുവനന്തപുരം : ഉമ്മൻചാണ്ടി തന്‍റെ രക്ഷാകർത്താവാണെന്ന് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹത്തിന്‍റെ രക്ഷാകർതൃത്വം ഇനിയും തനിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സഹൃദയവേദി നൽകുന്ന അവുക്കാദർകുട്ടി നഹ പുരസ്‌കാരം മുന്‍മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു ചെറിയാന്‍റെ പ്രതികരണം.
മക്കൾ എന്ത് തെറ്റ് ചെയ്‌താലും ക്ഷമിക്കുന്ന മാതാപിതാക്കളുടെ മനസാണ് ഉമ്മൻചാണ്ടിയുടേത്. കേരളത്തിലെ ഓരോ മുഖ്യമന്ത്രിക്കും ഓരോ സവിശേഷതകളുണ്ടെങ്കിലും ജനങ്ങളോട് അത്രയും ഏറെ ഇടപഴകിയത് ഉമ്മൻചാണ്ടി മാത്രമാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Also Read: സംസ്ഥാനത്ത് 6664 പേര്‍ക്ക് കൂടി COVID 19 ; 53 മരണം