ഡിജിപിയെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത് - ഡിജിപി ലോക്നാഥ് ബെഹ്റ
പൊലീസ് തലപ്പത്ത് നടന്ന അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഡിജിപിയെ മാറ്റണെന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. പൊലീസ് തലപ്പത്ത് നടന്ന അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ച് സിബിഐ അന്വേഷണം നടത്തണം. ദേശസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ റൈഫിളുകൾ നഷ്ടപ്പെട്ട സംഭവം എൻഐഎക്ക് കൈമാറണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.