തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുമ്പിൽ നിരാഹാര സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്താത്ത മുഖ്യമന്ത്രിയുടെ നിലപാട് ധാര്‍ഷ്ട്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കരുമായി ചര്‍ച്ച നടത്തുന്നത് പാതകമാണെന്ന ചിന്തയാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് നാടിന്‍റെ ഗതികേട് എന്നല്ലാതെ മറ്റൊന്നും പറയാനില്ല. സമരക്കാരുമായി ഉദ്യോഗസ്ഥർ ചര്‍ച്ച നടത്തുന്നത് അപമാനകരമാണെന്നും നയപരമായ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്താത്തത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമെന്ന് ചെന്നിത്തല - Psc Candidates
യുവാക്കളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സഭാ നേതാവായ മുഖ്യമന്ത്രി സമരം ചെയ്യുന്ന എംഎല്‍എമാരുമായി ചര്‍ച്ച നടത്തേണ്ടതാണ്. യുവാക്കളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ സമരം ചെയ്തിട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിവരം തിരക്കാന്‍ പോലും തയാറായിട്ടില്ല. ഇതൊന്നും ജനാധിപത്യത്തിന്‍റെ അന്തസിന് ചേരുന്ന പ്രവര്‍ത്തിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുമ്പിൽ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സമരം ചെയ്യുന്ന എംഎല്‍എമാരുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുമ്പിൽ നിരാഹാര സമരം നടത്തുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.