തിരുവനന്തപുരം: റവന്യൂ വകുപ്പിനെ മറികടന്ന് സംസ്ഥാനത്ത് വന്‍തോതില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരുന്നതിന് തൊട്ടു മുമ്പ് തിടുക്കത്തില്‍ ഇത്തരത്തിലുള്ള തീരുമാനമെടുത്തത് ആരെ സഹായിക്കാനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മന്ത്രിസഭാ യോഗത്തില്‍ ഇതിനുള്ള കുറിപ്പ് കൊണ്ടുവന്ന മന്ത്രി ഇ.പി ജയരാജന്‍റെ നടപടി സംശയം ജനിപ്പിക്കുന്നതാണെന്നും ഇത് സംബന്ധിച്ച ഫയല്‍ ഉടന്‍ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പുതിയ ക്വാറികള്‍ക്ക് അനുമതി; സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷം
ലോക്‌സഭാ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരുന്നതിന് തൊട്ടു മുമ്പ് തിടുക്കത്തില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയത് ആരെ സഹായിക്കാനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല
ഇക്കൊല്ലം മാര്‍ച്ച് അഞ്ചിന് നടന്ന മന്ത്രിസഭാ യോഗത്തില്‍ അജണ്ടക്ക് പുറത്ത് നിന്നുള്ള വിഷയമായാണ് ക്വാറികള്‍ അനുവദിക്കാനുള്ള കുറിപ്പ് എത്തിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. 1964ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമികളില്‍ യഥേഷ്‌ടം ക്വാറികള്‍ അനുവദിക്കുന്നതിനാണ് തീരുമാനിച്ചത്. ക്വാറികള്‍ അനുവദിക്കുന്നതിനുള്ള അനുവാദം റവന്യൂ വകുപ്പിനായിരിക്കേ ഇത് സംബന്ധിച്ച കുറിപ്പ് മന്ത്രിസഭായോഗത്തില്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്‍ കൊണ്ടുവന്നത് സംശായസ്പദമാണ്.
ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. മന്ത്രിസഭാ യോഗം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ ഉത്തരവും ഇറങ്ങി. എന്നാല്‍ ഉത്തരവനുസരിച്ച് ഭൂപതിവ് ചട്ടങ്ങളിലെ ഭേദഗതി സംബന്ധിച്ച ഉത്തരവിറങ്ങിയില്ല. ഇത് ദുരുദ്ദേശപരമാണ്. ഉത്തരവിന് എന്ത് സംഭവിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത് സംബന്ധിച്ച ഫയല്‍ ഉടന്‍ പുറത്തു വിടണം. ഇക്കാര്യത്തില്‍ സി.പി.ഐ നിലപാട് വ്യക്തമാക്കണം. 2018ലെ പ്രളയ ദുരന്തത്തിന് ശേഷം 119 ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. നിര്‍മാണ സാമഗ്രികളുടെ അപര്യാപ്തത പറഞ്ഞാണ് ഈ തീവെട്ടിക്കൊള്ളയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.