കേരളം

kerala

ETV Bharat / state

കേരളത്തിൽ കൺസൾട്ടൻസി രാജാണെന്ന് ആവർത്തിച്ച് ചെന്നിത്തല - Chennithala about cm office

ആലിബാബയും 41 കള്ളൻമാരുമെന്ന അവസ്ഥയിൽ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ്  എൽഡിഎഫ് അഴിമതി  Chennithala about cm office  corruption ldf gov
ചെന്നിത്തല

By

Published : Jul 28, 2020, 2:20 PM IST

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ഭൂമി കണ്ടെത്തുന്നതിന് മുമ്പ് 4.6 കോടി രൂപയ്ക്ക് കൺസൾട്ടൻസി കരാർ നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൂയിസ് ബെർഗർ എന്ന അമേരിക്കൻ കമ്പനിയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. പദ്ധതി നടത്താൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറിൽ കയറാൻ പോലും കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇങ്ങനെയാണ് സംസ്ഥാന സർക്കാർ കൺസൾട്ടൻസി കരാറുകൾ മുഴുവൻ നൽകുന്നത്. റോഡ് നിർമാണത്തിന് വരെ നിരവധി അരോപണങ്ങളും കേസുകളും നേരിടുന്ന കമ്പനിയാണ് ലൂയിസ് ബെർഗർ. ലക്കും ലഗാനും ഇല്ലാതെ കൺസൾട്ടൻസി കരാർ നൽകി അഴിമതി നടത്തുകയാണ്. റോഡ് പണി പോലും കേരളത്തിലെ പിഡബ്ല്യുഡിയെ കൊണ്ട് സാധിക്കുന്നില്ലെങ്കിൽ ഇവയെല്ലാം പിരിച്ചുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമെന്ന് ചെന്നിത്തല
ആലിബാബയും 41 കള്ളൻമാരുമെന്ന അവസ്ഥയിൽ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. ധൂർത്തിന്‍റെയും അഴിമതിയുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ആഭ്യന്തരം ഭരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. കൺസൾട്ടൻസി രാജ് എന്ന ആരോപണം ആവർത്തിക്കുകയാണ്. യുഡിഎഫ് കാലത്തിൻ്റെ ഇരട്ടി കൺസൾട്ടൻസി വഴിവിട്ട് നൽകുകയാണ്. ഇതിൽ സിബിഐ അന്വേഷണം വേണം. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. ഇടതു മുന്നണിയിലെ ഘടകകക്ഷികൾക്ക് പോലും സർക്കാരിനെ പിന്തുണയ്ക്കാൻ കഴിയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ABOUT THE AUTHOR

...view details