കേരളം

kerala

ETV Bharat / state

ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം; തുഗ്ലക് പരിഷ്കാരമെന്ന് ചെന്നിത്തല - ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്

വിദ്യാഭ്യാസ രംഗത്തെ ചുവപ്പ് അണിയിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തല

By

Published : May 29, 2019, 3:08 PM IST

ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം തുഗ്ലക് പരിഷ്കാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 160 പേജുള്ള റിപ്പോർട്ടിന്‍റെ ഒന്നാം ഭാഗം മാത്രമാണ് വന്നത്. ഇത് ഭാഗികമായ റിപ്പോർട്ടാണ്. മികവുള്ള വിദ്യാഭ്യാസത്തിന് ഈ റിപ്പോര്‍ട്ട് ഗുണം ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇടത് അനുകൂല അധ്യാപക സംഘടനയായ കെ എസ് ടി എ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിദ്യാഭ്യാസ രംഗത്തെ ചുവപ്പ് അണിയിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാരിന്‍റെ തീരുമാനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കെവിൻ വധക്കേസിൽ കൃത്യവിലോപം കാണിച്ച എസ്ഐയെ തിരിച്ചെടുത്ത നടപടി ശരിയല്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ABOUT THE AUTHOR

...view details