തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി മോഡറേഷൻ തിരിമറിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി കെ.ടി ജലീൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്തകനായി മാറി. മന്ത്രി സർവകലാശാലയെ കുളം തോണ്ടുകയാണെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയവതരണത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി
മോഡറേഷൻ തിരിമറി; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം - നിയമസഭ updates
മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയവതരണത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
![മോഡറേഷൻ തിരിമറി; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5101811-thumbnail-3x2-chennithala.jpg)
മോഡറേഷൻ തിരിമറിയിൽ മന്ത്രി കെ.ടി ജലീലിന്‍റെ മറുപടി ദൗർഭാഗ്യകരമാണ്. മന്ത്രിയും ഭരണകൂടവുമാണ് സർവകലാശാലകള കരി വാരി തേയ്ക്കുന്നത്. എം.ജി സർവകലാശാലയിൽ മന്ത്രി മാതൃകയായി കാട്ടിയ മാനുഷിക പരിഗണന ജീവനക്കാർ കാട്ടിയതിൽ അതിശയോക്തിയില്ല. രാജാവ് നീതിമാനെങ്കിൽ പ്രജകളും നീതി പാലിക്കും. മന്ത്രി കെ.ടി ജലീൽ തോറ്റ കുട്ടിയ്ക്ക് മാർക്ക് കൂട്ടി നൽകി, ജീവനക്കാരും അത് ചെയ്തെങ്കിൽ അവരെ എങ്ങനെ കുറ്റപ്പെടുത്താനാകുമെന്നും ചെന്നിത്തല ചോദിച്ചു. ഇതു പോലെ കുത്തഴിഞ്ഞ കാലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടില്ലെന്നും, മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്തകനായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.