തിരുവനന്തപുരം : കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കള്ളവോട്ട് നടന്നതായി തെളിഞ്ഞ നാല് ബൂത്തുകളില്‍ റീപോളിങ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് തടഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തെ ശുദ്ധീകരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. നാളെ കള്ളവോട്ട് നടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയായിട്ടാണ് കമ്മീഷന്‍റെ നടപടിയെ കാണുന്നത്. ജീവിച്ചിരിക്കുന്നവരുടെ പേരുകള്‍ വെട്ടിമാറ്റിയതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
റീപോളിങ് സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നത്തല - റീപോളിങ്
കള്ളവോട്ട് തടഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തെ ശുദ്ധീകരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്നും ചെന്നിത്തല.
ഫയൽചിത്രം
തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നാതായി കണ്ടെത്തിയ കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ റീപോളിങ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുളളത്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടപടിയെ സ്വാഗതം ചെയ്തിരുന്നു. റിപോളിങ് നടത്തുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും കമ്മീഷൻ കൈക്കൊള്ളണമെന്നും കോടിയേരി ആവശ്യപെട്ടു.