കേരളം

kerala

ETV Bharat / state

പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് - പ്രതിപക്ഷ നേതാവ്

ഓർഡിനൻസ് പ്രകാരം സർക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസ് എടുക്കാം. വിമർശിച്ചാൽ ജയിലിൽ അടയ്ക്കുമെന്നുമുള്ള ഭീഷണിയാണ് ഈ ഓർഡിനൻസെന്നും ചെന്നിത്തല

chennithala_on_new_police_act_  പൊലീസ് നിയമ ഭേദഗതി  മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനം  പ്രതിപക്ഷ നേതാവ്  പൊലീസ് നിയമ ഭേദഗതിക്കെതിരെ ചെന്നിത്തല
പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്

By

Published : Nov 22, 2020, 3:30 PM IST

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനും ഇടതു സർക്കാരിനുമെതിരെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നവരെയും, സർക്കാരിന്‍റെ അഴിമതിക്കും എതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെയും നിശബ്ദരാക്കുക എന്നതാണ് സർക്കാരിന്‍റെ ഉദ്ദേശമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഓർഡിനൻസ് പ്രകാരം സർക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസ് എടുക്കാം. അപ്പോൾ പിണറായി സർക്കാരിന്‍റെ ദുഷ്ചെയ്തികളെ ആരും വിമർശിക്കരുതെന്നും വിമർശിച്ചാൽ ജയിലിൽ അടയ്ക്കുമെന്നുമുള്ള ഭീഷണിയാണ് ഈ ഓർഡിനൻസ് എന്ന് വ്യക്തം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്. മാധ്യമങ്ങളെയും, സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹത്തെയും ഭീഷണിപ്പെടുത്തി നിലയ്ക്ക് നിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ അത് വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details