തിരുവനന്തപുരം: ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് ജീവിതത്തില്‍ ചെയ്‌ത മഹാ അപരാധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീനിയോറിട്ടി അനുസരിച്ച് അന്ന് പൊലീസ് മേധാവിയാകേണ്ടിയിരുന്നത് മഹേഷ്‌കുമാര്‍ സിംഗ്ലയായിരുന്നു. എന്നാല്‍ ഒരു മലയാളി ഡിജിപിയാകട്ടെ എന്നു കരുതിയാണ് ആഭ്യന്തരമന്ത്രിയായിരുന്ന താന്‍ സെന്‍കുമാറിനെ നിയമിച്ചത്. അതിന്‍റെ ദുരന്തമാണ് തങ്ങളൊക്കെ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ചക്കയാണെങ്കില്‍ ചൂഴ്‌ന്നു നോക്കാമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സെൻകുമാറിനെ ഡിജിപിയാക്കിയത് മഹാ അപരാധമെന്ന് രമേശ് ചെന്നിത്തല - സെൻകുമാർ ഡിജിപി
കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പരസ്യ അഭിപ്രായ പ്രകടനങ്ങള്‍ നിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
ചെന്നിത്തല
കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. എല്ലാവരും പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കുട്ടനാട്ടില്‍ യു.ഡി.എഫിന് യോജിച്ച സ്ഥാനാർഥിയുണ്ടാകും. ചട്ട പ്രകാരം പ്രവര്‍ത്തിക്കുന്ന നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ തുടര്‍ച്ചയായി ഗവര്‍ണര്‍ രംഗത്തു വന്നിട്ടും മുഖ്യമന്ത്രി പ്രതിഷേധിക്കാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രി ഒളിച്ചു കളി നിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.