തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെ മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കാൻ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്‌ടർക്ക് കത്ത് നൽകി. ആപ്ലിക്കേഷൻ തയ്യാറാക്കാനുള്ള കരാർ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിനു പിന്നിൽ അഴിമതിയും സ്വജന പക്ഷപാതവുമാണെന്നും ചെന്നിത്തല ആരോപിച്ചു.
ബെവ് ക്യൂ; വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
മാനദണ്ഡങ്ങൾ പാലിക്കാതെ മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കാൻ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്‌ടർക്ക് കത്ത് നൽകി.
ബെവ് ക്യൂ; വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
മുഴുവൻ പ്രവാസികൾക്കും സൗജന്യ ക്വാറന്‍റൈൻ ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ വീമ്പ് പറച്ചിൽ മാത്രമാണ്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സർവ്വകക്ഷി യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലായില്ല. പ്രവാസികളുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ സമീപനം ക്രൂരമാണെന്നും ഇതിൽ പ്രതിഷേധിച്ച് നാളെ സെക്രട്ടറിയേറ്റിനു മുന്നിലും കലക്‌ട്രേറ്റുകൾക്കു മുന്നിലും സത്യാഗ്രഹ സമരം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.