കേരളം

kerala

By

Published : Oct 29, 2019, 1:25 PM IST

Updated : Oct 29, 2019, 1:51 PM IST

ETV Bharat / state

വാളയാർ കേസിൽ സർക്കാരിനെ വിമർശിച്ച് ചെന്നിത്തല

സിബിഐ അന്വേഷണത്തിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് രമേശ് ചെന്നിത്തല

വാളയാർ കേസിൽ സർക്കാരിനെ വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം:വാളായാർ കേസിൽ സർക്കാർ ഉദാസീനത കാട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ നടത്തിയ നീക്കങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷണം വേണം. സംഭവത്തിൽ പൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് അന്വേഷിക്കണം. പ്രതികളെ രക്ഷിക്കാൻ സി പി എം നടത്തിയ ഇടപെടലുകളിൽ അന്വേഷണം വേണം. സിബിഐ അന്വേഷണത്തിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ല. മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവച്ചു കൊല്ലുന്ന സർക്കാരിന്‍റെയും ഡിജിപിയുടെയും നിലപാട് തെറ്റാണെന്നും മനുഷ്യത്യമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വാളയാർ കേസിൽ സർക്കാരിനെ വിമർശിച്ച് ചെന്നിത്തല
Last Updated : Oct 29, 2019, 1:51 PM IST

ABOUT THE AUTHOR

...view details