തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് മുക്തനായി. ഇന്ന് നടത്തിയ പരിശോധനയിലാണ് പ്രതിപക്ഷനേതാവിൻ്റെ കൊവിഡ് ഫലം നെഗറ്റീവ് ആയത്. 24നാണ് പ്രതിപക്ഷനേതാവിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് മുക്തനായി - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
രോഗമുക്തി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉടൻ തന്നെ രമേശ് ചെന്നിത്തല ആശുപത്രി വിടും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് മുക്തനായി
രോഗലക്ഷണങ്ങൾ ഇല്ലായിരുന്നെങ്കിലും നിരീക്ഷണത്തിനായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗമുക്തി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉടൻ തന്നെ അദ്ദേഹം ആശുപത്രി വിടും. പ്രതിപക്ഷ നേതാവിൻ്റെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിട്ടുണ്ട്. രോഗമുക്തി നേടിയെങ്കിലും ഏഴുദിവസം കൂടി അദ്ദേഹം നിരീക്ഷണത്തിൽ തുടരും.