കേരളം

kerala

ETV Bharat / state

ബിജു രമേശിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് രമേശ് ചെന്നിത്തല - chennithala case aginst ramesh

കോഴ വാങ്ങിയ കാര്യം രഹസ്യമൊഴിയിൽ പറയാതിരിക്കാൻ രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ച് അഭ്യർഥിച്ചെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു

രമേശ് ചെന്നിത്തല  ബിജു രമേശ്  മാനഷ്ട കേസ്  തിരുവനന്തപുരം  chennithala case aginst ramesh  ബാർ കേഴക്കേസ്
ആരോപണങ്ങളിൽ ബിജു രമേശിനെതിരെ മാനഷ്ടത്തിന് കേസ് നൽകുമെന്ന് രമേശ് ചെന്നിത്തല

By

Published : Nov 23, 2020, 5:24 PM IST

തിരുവനന്തപുരം:ബാർക്കോഴ ആരോപണത്തിൽ ബിജു രമേശിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമ നടപടിക്ക്. ആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശിനെതിരെ മാനനഷ്ടത്തിന് കേസ് നൽകും. ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ കോഴ നൽകിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു.

കുടുതൽ വായിക്കാൻ: 'മൊഴി നൽകുന്ന ദിവസം ചെന്നിത്തല വിളിച്ചിരുന്നു'; വീണ്ടും ആരോപണവുമായി ബിജു രമേശ്

കോഴ വാങ്ങിയ കാര്യം രഹസ്യമൊഴിയിൽ പറയാതിരിക്കാൻ രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ച് അഭ്യർഥിച്ചെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ പൂർണമായും രമേശ് ചെന്നിത്തല തള്ളിക്കളയുകയാണ് ചെയ്തത്.

കൂടുതൽ വായിക്കാൻ: ബിജു രമേശിനെ വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല

പിന്നാലെയാണ് ബിജു രമേശിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള ചെന്നിത്തലയുടെ തീരുമാനം. ബിജു രമേശിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഗവർണറുടെ പരിഗണനയിലാണ്.

ABOUT THE AUTHOR

...view details