കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: രമേശ് ചെന്നിത്തല - thomas issac

പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്മെന്‍റ് വഴി സർക്കാർ ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല

By

Published : Mar 27, 2019, 1:46 PM IST

ലോക് സഭാ തെരഞ്ഞെടുപ്പിൽ സർക്കാർ ഭരണസംവിധാനങ്ങൾ തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിആർഡി വഴിയാണ് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് വഴി ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കുന്നു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വടകരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സംശയമില്ലെന്നും വടകരയിൽ കെ. മുരളീധരൻ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല.

കർഷകരുടെ വായ്പകൾക്ക് മോറട്ടോറിയം ഏർപ്പെടുത്തുന്ന ഉത്തരവിറക്കാൻ വൈകിയത് സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ്. സർക്കാർ കർഷകരെ വഞ്ചിച്ചുവെന്നും ബാങ്കുകൾ ഇപ്പോഴും ജപ്തി നടപടികൾ തുടരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ABOUT THE AUTHOR

...view details