കേരളം

kerala

ETV Bharat / state

കർണാടക മയക്കുമരുന്ന് കേസ്: പിന്നിൽ രാഷ്ട്രീയ താത്പര്യമെന്ന് ചെന്നിത്തല - രമേശ് ചെന്നിത്തല

ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെണ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഈ നിലപാട് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം  ചെന്നിത്തല  Chennithala  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല  വെഞ്ഞാറമൂട് കൊലപാതകം
കർണാടക മയക്കുമരുന്ന് കേസ് അന്വേഷിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ താത്പര്യമെന്ന് ചെന്നിത്തല

By

Published : Sep 6, 2020, 2:50 PM IST

Updated : Sep 6, 2020, 3:27 PM IST

തിരുവനന്തപുരം: കർണാടക മയക്കുമരുന്ന് കേസിലെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ താത്പര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് അന്വേഷിച്ചാൽ പാർട്ടി സെക്രട്ടറിയും മകനും കുടുങ്ങും. ബെംഗളൂരു പൊലീസ് അന്വേഷിക്കട്ടെ ഞങ്ങൾ നോക്കി നിൽക്കാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്. അങ്ങനെയെങ്കിൽ ഇവിടെ നർക്കോട്ടിക്സും എക്സൈസുമെല്ലാം എന്തിനാണ്. ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെണ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഈ നിലപാട് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

കർണാടക മയക്കുമരുന്ന് കേസ്: പിന്നിൽ രാഷ്ട്രീയ താത്പര്യമെന്ന് ചെന്നിത്തല

വെഞ്ഞാറമൂട് കൊലപാതകം സിപിഎമ്മിനകത്തെ രാഷ്ട്രീയ തർക്കമാണ്. ഇരു വിഭാഗങ്ങൾ തമ്മിൽ കുറേ നാളായി നില നിന്ന വ്യക്തിപരമായ അഭിപ്രായ വ്യത്യാസവും തമ്മിലടിയുമാണ് കൊലപാതകത്തിന് കാരണം. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഗുണ്ടകൾ തമ്മിലുള്ള ആക്രമണം രാഷ്ട്രീയ കൊലപാതകമാക്കാനുള്ള ശ്രമം വില പോകില്ലെന്നും ചെന്നിത്തല പറഞ്ഞു.

Last Updated : Sep 6, 2020, 3:27 PM IST

ABOUT THE AUTHOR

...view details