പെരിയ കേസില്‍ വിധി സ്വാഗതം ചെയ്‌ത് പ്രതിപക്ഷം; സർക്കാരിന് നാണമില്ലേയെന്ന് ചെന്നിത്തല - chennithala about periya case
കോടികൾ മുടക്കി ഡൽഹിയിൽ നിന്നും വലിയ അഭിഭാഷകരെ കൊണ്ടു വന്ന് വാദിച്ചിട്ടും എന്തായി എന്നും ഹൈക്കോടതി വിധിക്ക് ശേഷം രമേശ് ചെന്നിത്തല ചോദിച്ചു
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് വിട്ടതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണം എതിർത്തുള്ള അപ്പീൽ തള്ളിയത് സർക്കാരിനേറ്റ തിരിച്ചടിയാണ്. ഇനി തിരിച്ചടിയുടെ നാളുകളാണ് സർക്കാരിന് വരാനുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയവരെ സംരക്ഷിക്കാൻ സർക്കാരിൻ്റെ പണമാണ് ചെലവഴിച്ചത്. കോടികൾ മുടക്കി ഡൽഹിയിൽ നിന്നും വലിയ അഭിഭാഷകരെ കൊണ്ടു വന്നിട്ട് എന്തായെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാണമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും അഭിപ്രായപ്പെട്ടു.