ശ്രീറാമിനെ തിരിച്ചെടുത്ത നടപടിക്കെതിരെ ചെന്നിത്തല
ഈ സന്ദർഭത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തത് ശരിയല്ലെന്നും അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുന്നതായും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പിൽ തിരിച്ചെടുത്ത സർക്കാർ നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സന്ദർഭത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തത് ശരിയല്ലെന്നും അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുന്നതായും ചെന്നിത്തല പറഞ്ഞു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് അമിത വേഗത്തിൽ എത്തിയ ശ്രീറാം വെങ്കിട്ടരാമന്‍റെ കാർ ഇടിച്ച് സിറാജ് ദിനപത്രത്തിന്‍റെ ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീർ മരിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തായിരുന്നു അപകടം. സംഭവത്തിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ അന്ന് മുതൽ സസ്പെൻഷനിലായിരുന്നു.