തിരുവനന്തപുരം:മുൻ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധി ചട്ടപ്രകാരം തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്ത ആക്‌ടിന്‍റെ പരിധിക്കുള്ളിൽ നിന്നു കൊണ്ടാണ് അവർ തീരുമാനമെടുത്തിട്ടുള്ളതെന്നും അത് നിയമവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ മുഖം രക്ഷിക്കാനായി എജിയുടെ കൈയിൽ നിന്നും നിയമോപദേശം എഴുതി വാങ്ങാനുള്ള പ്രവൃത്തിയാണ് സർക്കാർ ചെയ്യുന്നത്. മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. സ്റ്റേ കിട്ടില്ലെന്നു ഉറപ്പായപ്പോഴാണ് ഒടുവിൽ രാജി വച്ചത്. കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലായെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന ഗവൺമെന്‍റാണ് നിലവിലുള്ളെതന്നും അദ്ദേഹം ആരോപിച്ചു.
കൂടുതൽ വായനയ്‌ക്ക്:ബന്ധുനിയമന വിവാദം : മന്ത്രി കെ.ടി ജലീൽ രാജിവച്ചു