കേരളം

kerala

By

Published : Apr 1, 2020, 2:24 PM IST

ETV Bharat / state

ധൂർത്ത് ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല

സാമ്പത്തിക സ്ഥിതി തകർത്തതിന്‍റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. സർക്കാരിന്‍റെ വഴിവിട്ട പോക്കാണ് പ്രതിസന്ധിയിലാക്കിയതെന്നും ചെന്നിത്തല

chennithala against government  സർക്കാർ ധൂർത്ത് ചെന്നിത്തല  ചെന്നിത്തല സർക്കാരിനെതിരെ  chennithala government
ചെന്നിത്തല

തിരുവനന്തപുരം:കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്‌ടർ കമ്പനിക്ക് ഒന്നര കോടി രൂപ നൽകിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം. പവൻ ഹാൻസിന് ഒന്നര കോടി രൂപ നൽകേണ്ട എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കാൻ പറയുന്ന സർക്കാർ ഇങ്ങനെ പണം ചെലവഴിക്കുന്നത് ശരിയല്ല.

ധൂർത്ത് ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല

സാമ്പത്തിക സ്ഥിതി തകർത്തതിന്‍റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. സർക്കാരിന്‍റെ വഴിവിട്ട പോക്കാണ് പ്രതിസന്ധിയിലാക്കിയതെന്നും ചെന്നിത്തല പറഞ്ഞു. അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കാൻ സർക്കാർ തയ്യറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം പ്രതിസന്ധിയുടെ കാലത്ത് ഹെലികോപ്‌ടറിന് പണം നൽകിയ സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പറഞ്ഞു. നിർബന്ധിത സാലറി ചലഞ്ചിൽ നിന്ന് സർക്കാർ പിന്മാറണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details