കേരളം

kerala

ETV Bharat / state

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് - തിരുവനന്തപുരം വാർത്തകൾ

കെ റെയിൽ അനാവശ്യ പദ്ധതിയാണ്. കേന്ദ്ര സർക്കാരിന്‍റെയോ നീതി ആയോഗിന്‍റെയോ അംഗീകാരം പദ്ധതിക്കില്ലെന്നും രമേശ് ചെന്നിത്തല

chennithala against k rail  കെ റെയിൽ പദ്ധതി  k rail News  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ  കെ റെയിൽ വിരുദ്ധ സമരം
കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

By

Published : Dec 22, 2020, 2:14 PM IST

തിരുവനന്തപുരം: കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയിൽ അനാവശ്യ പദ്ധതിയാണ്. കേന്ദ്ര സർക്കാരിന്‍റെയോ നീതി ആയോഗിന്‍റെയോ അംഗീകാരം പദ്ധതിക്കില്ല. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഫ്രഞ്ച് കമ്പനി സിസ്ട്ര വേൾഡ് ബാങ്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയാണെന്നും റിയൽ എസ്റ്റേറ്റ് താല്പര്യം കൊണ്ടാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

നിരവധി ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി അനീതിയാണെന്നും സർക്കാർ കണ്ണു തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ റെയിൽ വിരുദ്ധ സമരസമിതി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details