ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല - മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല
ശബരിമല എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രി അസ്വസ്ഥതപ്പെടുകയാണെന്നും ദേഷ്യപ്പെടാതെ നിലപാട് വ്യക്തമാക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നോ എതിർക്കുന്നുവോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമല എന്ന് കേൾക്കുമ്പോൾ ഇപ്പോൾ മുഖ്യമന്ത്രി അസ്വസ്ഥതപ്പെടുകയാണ്. ദേഷ്യപ്പെടാതെ നിലപാട് വ്യക്തമാക്കുകയാണ് വേണ്ടത്. ശബരിമല ഒരു വികാരമാണെന്നും ആ വികാരത്തെ ചവിട്ടി മെതിച്ച മുഖ്യമന്ത്രിക്ക് ജനങ്ങൾ മാപ്പ് നൽകില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.