കേരളം

kerala

ETV Bharat / state

പാലത്തായി കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് ചെന്നിത്തല - chennithala about palathayi case

സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ വെര്‍ച്വല്‍ ജനകീയ അവിശ്വാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല

പാലത്തായി കേസ്  പാലത്തായി കേസ് മുഖ്യമന്ത്രി  ചെന്നിത്തല മുഖ്യമന്ത്രി  chennithala about palathayi case  palathayi case latest
ചെന്നിത്തല

By

Published : Jul 29, 2020, 12:49 PM IST

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ രണ്ടഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി തന്നെ ഇത്തരത്തില്‍ ഒരഭിപ്രായമുന്നയിക്കുമ്പോള്‍ കേസ് എങ്ങനെ സത്യസന്ധമായി മുന്നോട്ടു പോകും. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ബോധപൂര്‍വമായ ശ്രമമാണ് ഉണ്ടാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും മന്ത്രി കെ.ടി ജലീലും ഉള്‍പ്പെടെ എട്ടു പേര്‍ പ്രതിസ്ഥാനത്താണ്. രാജ്യത്തിന്‍റെ സമ്പദ്‌ വ്യവസ്ഥ തകര്‍ക്കുന്നതിനും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടു നില്‍ക്കുന്നു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഭരണം ആലിബാബയും 40 കള്ളന്‍മാരുമായി മാറിയെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ വെര്‍ച്വല്‍ ജനകീയ അവിശ്വാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

ABOUT THE AUTHOR

...view details