എൻഎസ്എസ് - കോടിയേരി വാക്പോരിൽ പ്രതികരണവുമായിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിന്‍റെ ഗര്‍വ്വില്‍ എല്ലാവരെയും വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കരുതുന്നത് മൗഢ്യമാണ്. തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെ പ്രവര്‍ത്തിക്കണം എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കിട്ടാത്തമുന്തിരി പുളിച്ചപ്പോഴാണ് എൻഎസ്എസ് കോടിയേരിക്ക് മാടമ്പിയായത്; ചെന്നിത്തല - കോടിയേരി ബാലകൃഷ്ണൻ
എന്‍എസ്എസ് പോലെ ഉന്നത പാരമ്പര്യമുള്ള ഒരു സമുദായിക സംഘടനയെ കോടിയേരി അധിക്ഷേപിച്ചത് അപലനീയമാണ്. തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ലെന്ന് കോടിയേരി മനസിലാക്കണം
![കിട്ടാത്തമുന്തിരി പുളിച്ചപ്പോഴാണ് എൻഎസ്എസ് കോടിയേരിക്ക് മാടമ്പിയായത്; ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/images/768-512-2538298-730-b35017d7-2346-44dd-a1a1-64e6d91cd793.jpg)
എന്‍എസ്എസ്പോലെ ഉന്നത പാരമ്പര്യമുള്ള ഒരു സമുദായിക സംഘടനയെ കോടിയേരി അധിക്ഷേപിച്ചത് അപലപനീയമാണ്. സാമൂഹ്യ സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സ്വതന്ത്രമായി നിലപാടെടുക്കാനും എല്ലാവിധ സ്വാതന്ത്ര്യവുമുള്ള രാഷ്ട്രമാണിത്. തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ലെന്ന് കോടിയേരി മനസിലാക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ പഠിക്കണം. അല്ലാതെ അധികാരത്തിന്‍റെ ദണ്ഡുപയോഗിച്ച് ആരെയും അടിച്ചമര്‍ത്തിക്കളയാമെന്നും കരുതരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു
കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെ എന്‍എസ്എസിനെ വശത്താക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് എന്‍എസ്എസിന്‍റേത് മാടമ്പിത്തരമാണെന്ന് കോടിയേരിക്ക് തോന്നിയത്. രാഷ്ട്രീയ കക്ഷികള്‍ സാമുദായിക സംഘടനകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.